സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

കെഎസ്ആർടിസി മിന്നൽ പണിമുടക്കിൽ സിപിഐയുമായുള്ള അഭിപ്രായ ഭിന്നതക്കിടെ സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇന്ന് ചേരും. രാവിലെ പത്തിന് എകെജി സെന്ററിലാണ് യോഗം. മിന്നൽ പണിമുടക്ക് അനാവശ്യവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതുമാണ് എന്നാണ് സിപിഐഎം നിലപാട്. എന്നാൽ പണിമുടക്കിനെ അനുകൂലിച്ചും പൊലീസിനെ വിമർശിച്ചുമായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചത്. ഇക്കാര്യങ്ങൾ സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയ്ക്ക് വന്നേക്കും.
Read Also:
കഴിഞ്ഞ ദിവസം ജനജീവിതം സ്തംഭിപ്പിച്ച കെഎസ്ആർടിസി മിന്നൽ പണിമുടക്കിനെതിരെ എസ്മ നിയമ പ്രകാരം കേസെടുത്തതായി സർക്കാർ നിയമസഭയിൽ പറഞ്ഞിരുന്നു. സമരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി. ആറ് മണിക്കൂർ നഗരം സ്തംഭിച്ചപ്പോൾ ഭരണസംവിധാനങ്ങൾ നോക്കുകുത്തിയായെന്നും മുഖ്യമന്ത്രിയും സർക്കാരുമാണ് ഇതിന് ഉത്തരവാദികളെന്നും പ്രതിപക്ഷം ആരോപിച്ചു. അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയാൻ മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും തയ്യാറാകാത്തതിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
സർക്കാരിന്റെ മൂക്കിനു താഴെ നടന്ന സംഭവത്തിൽ ഇടപെടാത്ത നടപടി ഭരണ സ്തംഭനത്തിനു തെളിവാണെന്ന് ആരോപിച്ചായിരുന്നു പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിക്ക് നൽകിയ നോട്ടിസിന് മറുപടി നൽകിയത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തി. ഇതിനു കടകം പള്ളി നൽകിയ പ്രതികരണം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. പ്രകോപിതരായ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി.
cpim
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here