പൊലീസ് അഴിമതിയെ മുഖ്യമന്ത്രി വെള്ളപൂശാൻ ശ്രമിക്കുന്നു; കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ

സിഎജി റിപ്പോർട്ടിലെ പൊലീസ് അഴിമതിയെ മുഖ്യമന്ത്രി വെള്ളപൂശാൻ ശ്രമിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കോൺഗ്രസിന്റെ നേതൃത്വത്തിൽ വിഴിഞ്ഞത്ത് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ നിലപാടിൽ കേരളം ലജ്ജിക്കുന്നു. ആഭ്യന്തര വകുപ്പ് അഴിമതിയുടെ കൂത്തരങ്ങായി മാറി. പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആഭ്യന്തരവകുപ്പിൽ നടത്തിയ എല്ല ഇടപാടും അന്വേഷിക്കണമെന്നും സുതാര്യമായ അനേഷ്വണം നടത്തിയാൽ മുഖ്യമന്ത്രി ഒന്നാം പ്രതിയും ഡിജിപി രണ്ടാം പ്രതിയുമാകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടി ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്നും മുല്ലപ്പള്ളി വിമർശിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top