ഐഎസ്ആർഒ ചാരക്കേസ്; പുനഃപരിശോധനാ ഹർജി നൽകി സർക്കാർ

ഐഎസ്ആർഒ ചാരക്കേസിൽ പുനഃപരിശോധനാ ഹർജി നൽകി സർക്കാർ. നമ്പി നാരായണൻ നൽകിയ മാനനഷ്ടക്കേസിലാണ് പുനഃപരിശോധനാ ഹർജി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കരുതെന്ന കോടതി പരാമർശം നീക്കം ചെയ്യണമെന്ന് പുനഃപരിശോധനാ ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി.

തന്നെ കള്ളക്കേസിൽ കുടുക്കിയതാണെന്നും സംസ്ഥാന സർക്കാരാണ് ഇതിന് കൂട്ടുനിന്നതെന്നും കാണിച്ചാണ് നമ്പി നാരായണൻ കോടതിയെ സമീപിച്ചത്. അന്നത്തെ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഒരു കോടി 30 ലക്ഷം ആവശ്യപ്പെട്ട് മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്തത്. പിന്നീട് സംസ്ഥാന സർക്കാരുമായുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ നമ്പിനാരായണൻ കേസ് പിൻവലിച്ചു. സർക്കാർ നഷ്ടപരിഹാര തുക നമ്പി നാരായണന് നൽകുകയും ചെയ്തു.

എന്നാൽ കോടതി രേഖകളിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടം ഈടാക്കാൻ പാടില്ലെന്നൊരു പരാമർശം കോടതി വിധിയിലുണ്ട്. കോടതിയുടെ മുമ്പാകെ സംസ്ഥാന സർക്കാർ ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. കോടതിയുടെ പരിഗണയിൽപ്പെടാത്ത കാര്യമാണെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.

story highlights- nambi narayanan. ISRO

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top