തലസ്ഥാന നഗരം ഒരുങ്ങി; ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടു നാൾ മാത്രം

ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടു നാൾ. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരത്തും വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പൊങ്കാല മഹോത്സവം വർണാഭമാക്കാനുള്ള തയാറെടുപ്പിലാണ് തലസ്ഥാന നഗരം.

പൊങ്കാല മഹോത്സവത്തിൽ പങ്കു ചേരാൻ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്. പൊങ്കാല സമർപ്പണത്തിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ നഗരത്തിന്റെ പല ഭാഗങ്ങളിലും അടുപ്പ് കൂട്ടാനുള്ള സ്ഥലങ്ങൾ ഭക്തർ ബുക്ക് ചെയ്ത് കഴിഞ്ഞു. മൺപാത്ര വിൽപനയും നഗരത്തിൽ തകൃതിയായി നടക്കുന്നുണ്ട്. ഇക്കുറി 40 ലക്ഷത്തിലധികം സ്ത്രീകൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സ്ത്രീകൂട്ടായ്മയായി ഗിന്നസ് ബുക്കിൽ വരെ ഉൾപ്പെട്ട ഉൽസവം കൂടുതൽ വർണാഭമാക്കാൻ യോജിച്ച പ്രവർത്തനത്തിലാണ് തലസ്ഥാനം.

കുംഭപൗർണമിയായ തിങ്കാളാഴ്ചയയാണ് പൊങ്കാല. രാവിലെ 10.20ന് അടുപ്പ് വെട്ടും പൊങ്കാലയും ആരംഭിക്കും. ഉച്ചയ്ക്ക് 2.10 നാണ് പൊങ്കാല നിവേദ്യം.

Story highlight: Aattukal ponkala,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top