കൊവിഡ്-19; സംസ്ഥാനത്ത് കനത്ത ജാഗ്രത; ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ നൽകും

പുതിയ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് സംസ്ഥാനത്ത് കനത്ത ജാഗ്രത. പൊതു വിതരണ കേന്ദ്രങ്ങളിലും കനത്ത മുൻകരുതലാണ് എടുത്തിരിക്കുന്നത്. പത്തനംതിട്ട ജില്ലയില്‍ ബയോ മെട്രിക് സംവിധാനമില്ലാതെ റേഷൻ നൽകും. കൊറോണ ലക്ഷണങ്ങളുള്ളവർ റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും. വിവരങ്ങൾ ഒളിച്ചുവയ്ക്കുന്നതും ശിക്ഷാർഹമാണ്. നിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. മുൻകരുതൽ നിർദേശങ്ങളുമായി മന്ത്രി കെ രാജുവും രംഗത്തെത്തി. ആൾക്കൂട്ടങ്ങൾ പരമാവധി ഒഴിവാക്കുക. പത്തനംതിട്ടയിലുള്ളവർ ജാഗ്രത പാലിക്കുക.
Read Also: കൊവിഡ്-19; പൊങ്കാല മാറ്റി വയ്ക്കില്ല; കെ കെ ശൈലജ
ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നുള്ള മെഡിക്കൽ സംഘം പത്തനംതിട്ടയിൽ എത്തിയിട്ടുണ്ട്. നെടുമ്പാശേരിയിലും അടിയന്തര യോഗം ചേർന്നു. 18 ആംബുലൻസുകൾ സജ്ജമാക്കിയിട്ടുണ്ട്. പത്തനംതിട്ടയിൽ അഞ്ച് കൺട്രോൾ റൂമുകൾ തുറന്നു. കൺട്രോൾ റൂം നമ്പറുകൾ 04682228220, 04682322515, 9188923118, 9188803119.
അതേ സമയം സംസ്ഥാനത്ത് കൊവിഡ്- 19 ബാധ സ്ഥിരീകരിച്ചതിനാൽ ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ രംഗത്തെത്തി. മാസങ്ങൾ നീണ്ട ഒരുക്കങ്ങൾ നടത്തിയതിനാൽ ആറ്റുകാൽ പൊങ്കാല നിർത്തി വയ്‌ക്കേണ്ടെന്ന് തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. രോഗ ലക്ഷണമുള്ളവർ ആരും പൊങ്കാല ഇടാൻ വരരുതെന്ന് മന്ത്രി. രോഗം പടരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർ മാറി നിൽക്കുകയോ വീട്ടിൽ തന്നെ പൊങ്കാല ഇടുകയോ ചെയ്യണമെന്ന് മന്ത്രി സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കി.
covid- 19, corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here