കൊവിഡ് 19: പത്തനംതിട്ട ജില്ലയില്‍ 10 പേര്‍ നിരീക്ഷണത്തില്‍

പത്തനംതിട്ട ജില്ലയില്‍ കൊവിഡ് ബാധയെന്ന് സംശയിക്കുന്ന 10 പേര്‍ നിരീക്ഷണത്തില്‍. ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് ബന്ധപ്പെട്ടത് 150 പേരെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 164 പേര്‍ നേരിട്ടല്ലാതെ സമ്പര്‍ക്ക പട്ടികയില്‍ വന്നവരാണെന്നും 58 പേര്‍ ഏറ്റവും അടുത്ത് സാമിപ്യം പുലര്‍ത്തിയവരാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയില്‍ നിലവില്‍ 314 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

ഇറ്റലിയില്‍ നിന്ന് വന്ന കുടുംബവുമായി അടുത്ത് ഇടപഴകിയവരെ കണ്ടെത്തി അവരുടെ രക്തം പരിശോധിക്കുക എന്ന നടപടിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. അതേസമയം, അഞ്ച് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അംഗനവാടി, പോളിടെക്‌നിക് കോളജ്, പ്രൊഫഷണല്‍ കോളജ്, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച വരെ അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ചൊവ്വാഴ്ച നടക്കാനിരിക്കുന്ന എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല. എന്നാല്‍ രോഗബാധിതരുമായി അടുത്തിടപഴകിയ രോഗ ലക്ഷണമുള്ള കുട്ടികള്‍ പരീക്ഷ എഴുതാന്‍ പാടില്ല. ഇവര്‍ക്ക് സേ പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കും. രോഗബാധിതരുമായി അകന്ന് ഇടപഴകിയവര്‍ക്ക് അതേ സ്‌കൂളില്‍ പ്രത്യേകം പരീക്ഷ എഴുതാനുള്ള സൗകര്യം ഒരുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

Story Highlights: Covid 19, coronavirus, Corona virus infection

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top