കൊറോണ: പത്തനംതിട്ടയിൽ അടഞ്ഞുകിടക്കുന്ന ആശുപത്രികൾ പ്രത്യേകം സജ്ജീകരിക്കും

കൊറോണ സ്ഥീരീകരിച്ച പത്തനംതിട്ടയിൽ മുൻകരുതലിന്റെ ഭാഗമായി രണ്ട് ആശുപത്രികളിൽ പ്രത്യേക സൗകര്യമൊരുക്കുമെന്ന് ജില്ലാ കലക്ടർ പി ബി നൂഹ്. അടഞ്ഞു കിടക്കുന്ന രണ്ട് സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

റാന്നി അയ്യപ്പ മെഡിക്കൽ കോളജ്, പന്തളം അർച്ചന ആശുപത്രി എന്നിവയിലാണ് സജ്ജീകരണങ്ങൾ ഒരുക്കുക. ഈ ആശുപത്രികളുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ടുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

read also: ഹൈപ്പർ ടെൻഷന് ചികിത്സ തേടിയവർ ഡോളോ വാങ്ങി; റാന്നി സ്വദേശികളുടെ വാദം തള്ളി കളക്ടർ പി ബി നൂഹ്

ജില്ലയിൽ കോവിഡ് മുൻകരുതൽ വസ്തുക്കളുടെ ക്ഷാമം പരിഹരിക്കുമെന്നും വലിയ വിലവർധനവില്ലാതെ വസ്തുക്കൾ ജനങ്ങൾക്ക് ലഭ്യമാക്കുമെന്നും കളക്ടർ കൂട്ടിച്ചേർത്തു. കല്യാണങ്ങളും ആഘോഷങ്ങളും പതിനഞ്ച് ദിവസത്തേക്കെങ്കിലും നീട്ടിവയ്ക്കണമെന്നും നിർബന്ധമാണെങ്കിൽ മതപരമായ ചടങ്ങുകൾ മാത്രം നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top