കൊവിഡ് 19; എറണാകുളത്ത് കർശന ജാഗ്രത

മൂന്ന് വയസുകാരന് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന ജാഗ്രത. 281 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ 99 സഹയാത്രികരും നിരീക്ഷണത്തിലുണ്ട്.

കൊവിഡ് 19 ബാധിച്ച് കളമശേരി മെഡിക്കൽ കോളജിൽ കഴിയുന്ന മൂന്ന് വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കളുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. പുതിയതായി നീരീക്ഷണത്തിൽ ഉൾപ്പെടുത്തിയ 140 പേരടക്കം 281 പോരാണ് എറണാകുളം ജില്ലയിൽ നീരീക്ഷണത്തിലുള്ളത്. ഇവരിൽ 99 പേർ കൊറോണ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിൽ എത്തിയ എറണാകുളം സ്വദേശികളാണ്. കൊറോണ സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കളടക്കം. 11 പേരെക്കൂടി ഇന്നലെ കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരടക്കം 17 പേർ ഐസോലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ്.

ജില്ലയിൽ നിന്ന് ആലപ്പുഴ എൻഐവിയിലേയ്ക്ക് 25 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആശങ്ക വർധിച്ചതോടെ നെടുമ്പാശേരി വിമാനത്താവളത്തിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരേയും ഇനി മുതൽ കൊവിഡ് സ്‌ക്രീനിംഗിന് വിധേയരാക്കാനാണ് തീരുമാനം. ഫെബ്രുവരി 10 ന് ശേഷം കൊറോണ ബാധിത രാജ്യങ്ങളിലേതെങ്കിലും സന്ദർശിച്ചവരുണ്ടെങ്കിൽ അരോഗ്യവകുപ്പിനെയോ ജില്ലാഭരണകൂടത്തെയോ അറിയിക്കാൻ നിർദേശമുണ്ട്.

story highlights- corona virus, high alert, ernakulam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top