പെട്രോൾ- ഡീസൽ വില വീണ്ടും താഴേക്ക്

പെട്രോൾ വില വീണ്ടും താഴേക്ക്. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 26 പൈസയുമാണ് കുറഞ്ഞത്. കൊച്ചിയിൽ പെട്രോളിന് നിരക്ക് 72.43 രൂപയും 66.25 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില താഴ്ന്നതാണ് രാജ്യത്തും വില കുറയാൻ കാരണം.കഴിഞ്ഞ ദിവസവും വില താഴ്ന്നിരുന്നു. തിരുവനന്തപുരത്തെ നിരക്ക് പെട്രോളിന് ലിറ്ററിന് 73.72 രൂപയും ഡീസലിന് ലിറ്ററിന് 67.94 രൂപയുമാണ്. കോഴിക്കോട്ട് പെട്രോളിന് 72.75 രൂപയും ഡീസലിന് 66.97 രൂപയുമാണ്. ഡൽഹിയിൽ പെട്രോളിന് 70.993 രൂപയും ഡീസലിന് 65.96 രൂപയുമാണ് നിരക്ക്. ഈ വർഷം പെട്രോളിന് 4.8 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഡീസലിന് 3.23 രൂപയും നിരക്ക് താഴ്ന്നു. പ്രധാന എണ്ണ ഉത്പാദക രാജ്യങ്ങളായ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള മത്സരമാണ് ഇത്രയധികം വില കൂപ്പുകുത്താൻ കാരണം. 1991ലെ ഗൾഫ് യുദ്ധത്തിന് ശേഷം കനത്ത ഇടിവുണ്ടാകുന്നത് ഇപ്പോഴാണ്.

ബിഎസ് 6 ഇന്ധനം വിൽക്കാൻ റിഫൈനറികൾ അപ്‌ഗ്രേഡ് ചെയ്യുന്നതിനായി എണ്ണക്കമ്പനികൾക്ക് വലിയ ചെലവ് വന്നിരുന്നു. അതിനാല്‍ ഏപ്രിൽ മുതൽ ഇന്ധന വില വർധിപ്പിക്കാനായിരുന്നു തീരുമാനം. ആ വില വർധന രാജ്യാന്തര വിപണിയിൽ നിരക്ക് കൂപ്പുകുത്തിയതോടെ ഒഴിവാകുകയാണ്.

petrol price drop

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top