കൊവിഡ് 19: യാത്രക്കാർക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്ത് യൂബർ ടാക്‌സി ഡ്രൈവർ

കൊറോണ വ്യാപിക്കുന്നതിനിടെ യാത്രക്കാർക്ക് സൗജന്യമായി മാസ്‌ക്ക് വിതരണം ചെയ്ത് യൂബർ ടാക്‌സി ഡ്രൈവർ. ബംഗളൂരുവിൽ യൂബർ ടാക്‌സി ഓടിക്കുന്ന അസംഖാനാണ് സൗജന്യമായി മാസ്‌ക് വിതരണം ചെയ്യുന്നത്. നാൽപത് വർഷമായി ബംഗളൂരുവിൽ ടാക്‌സി ഓടിച്ചു വരികയാണ് അസംഖാൻ.

ഒരു അപരിചിതൻ തന്റെ ആരോഗ്യകാര്യത്തിൽ കാണിച്ച ശ്രദ്ധയാണ് തന്നെ ചിന്തിപ്പിച്ചതെന്ന് അസംഖാൻ പറഞ്ഞു. അതിന് ശേഷമാണ് യാത്രക്കാർക്ക് മാസ്‌ക് വിതരണം ചെയ്യാൻ തീരുമാനിച്ചത്. കൊറോണയെ പ്രതിരോധിക്കുകയെന്നത് ഒരോരുത്തരുടെയും കടമയാണ്. അതിനായി താൻ തന്റെ ഉത്തരവാദിത്തം നിർവഹിക്കുകയാണെന്നും അസം ഖാൻ പറഞ്ഞു.

മാർച്ച് ഒന്ന് മുതൽ ഒരു ദിവസം കുറഞ്ഞത് 10 മാസ്‌കുകൾ വരെ അസം ഖാൻ വിതരണം ചെയ്തു. 20 മുതൽ 30 വരെ വില നൽകിയാണ് ഒരോ മാസ്‌കുകളും അസംഖാൻ വാങ്ങുന്നത്.

story highlights- corona virus, uber taxi driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top