കൊവിഡ് 19 : എറണാകുളം ജില്ലയിൽ 22 പേർ കൂടി നിരീക്ഷണത്തിൽ

എറണാകുളം ജില്ലയിൽ 22 പേർ കൂടി കറോണ വൈറസ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിൽ. ജില്ലയിൽ ആകെ 502 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്.

ഇറ്റലിയിൽ നിന്നെത്തിയ 4 പേർ ഉൾപ്പെടെ 22 പേരാണ് ഇന്ന് നിരീക്ഷണത്തിലുള്ളത്. അലുവ താലൂക്ക് ആശുപത്രിയിലേയ്ക്ക് ഇവരെ മാറ്റി. നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ 2751 പേരെയാണ് ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കിയത്. എറണാകുളം ജില്ലയിൽ ഇതുവരെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 502 ആയി. കൊവിഡ് 19 രോഗം സ്ഥിരീകരിച്ച മൂന്ന് വയസുകാരന്റെ പിതാവ് താമസിച്ചിരുന്ന ഇടങ്ങളിലടക്കം 28 പേരോട് വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.

മാത്രമല്ല ഇയാൾ സഞ്ചരിച്ച സ്ഥലങ്ങളിലെല്ലാം ആരോഗ്യ വിഭാഗം പരിശോധന നടത്തിയിട്ടുണ്ട്. ഇയാൾ കൂടുതൽ ആളുകളുമായി ഇടപഴകിയിട്ടില്ലെന്ന് ഉറപ്പാക്കാനും ആരോഗ്യ വിഭാഗത്തിന് കഴിഞ്ഞു. പരിശോധനയ്ക്ക് അയച്ച 54 ഫലങ്ങൾ നെഗറ്റീവാണ്. 99 പേരുടെ പരിശോധന ഫലങ്ങൾ ലഭിക്കാനുണ്ട്.

കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ ആലുവ ജനറൽ ആശുപത്രിയിൽ അവലോകന യോഗം ചേർന്നു. കളക്ട്രേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് വിലയിരുത്തി.

Story highlights- Corona Virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top