മലയാളികളുമായി പുറംകടലിൽ കുടുങ്ങിക്കിടന്ന കപ്പലിന് ഷാർജയിൽ പ്രവേശനം അനുവദിച്ചു

മലയാളികളുമായി കടലിൽ കുടുങ്ങിക്കിടന്ന കപ്പലിന് പ്രവേശന അനുമതി. അർധരാത്രി കപ്പൽ ഷാർജ തുറമുഖത്ത് പ്രവേശിക്കും. ഇന്ത്യൻ എംബസിയുടെ നീക്കത്തെ തുടർന്നാണ് നടപടി. കൊറോണ ലോകത്താകമാനം ബാധിച്ചിരിക്കെയാണ് ഷാർജയിൽ നിന്ന് ഇറാനിലേക്ക് പോയ കപ്പൽ അഞ്ച് ദിവസമായി പുറംകടലിൽ ഒറ്റപ്പെട്ട് കിടക്കുന്നത്. 12 ജീവനക്കാര്‍ കപ്പലിലുണ്ട്. അതിൽ ഏഴ് ഇന്ത്യക്കാരാണുള്ളത്. മൂന്ന് മലയാളികളും കപ്പലിൽ കുടുങ്ങിക്കിടക്കുന്നു. വെഞ്ഞാറമൂട് സ്വദേശി ഉൾപ്പെടെ മൂന്ന് മലയാളികളാണുള്ളത്. ഇറാനിലെ ജീവനക്കാരെ ഇറാനിലിറക്കിയാണ് കപ്പൽ ഷാർജയിലേക്ക് യാത്ര തിരിച്ചത്. സിയാൽ വെസൽ എന്ന കമ്പനിയുടെ എംവി ചാമ്പ്യൻ എന്ന കപ്പലാണ് പുറംകടലിൽ കുടുങ്ങിയിരിക്കുന്നത്.
Read Also: രാജ്യത്ത് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു
ജീവനക്കാരുടെ പരാതി കപ്പലിൽ ഭക്ഷണം കിട്ടുന്നില്ലെന്നായിരുന്നു. കപ്പലിൽ ഭക്ഷണമില്ലെന്നും കുടിവെള്ളവും തീരാറായെന്നും ജീവനക്കാർ പരാതിപ്പെട്ടു. കപ്പൽ കമ്പനി പറഞ്ഞത് ഇറാനിൽ നിന്ന് വന്നതിനാൽ കപ്പൽ ഷാർജ പോർട്ടിൽ ഇറക്കാൻ പറ്റില്ലെന്നായിരുന്നു. കൊറോണ അതിരൂക്ഷമായി ബാധിച്ചതിനാലാണ് കപ്പൽ ഷാർജ പോർട്ടിലിറക്കാൻ അനുമതി ലഭിക്കാതിരുന്നത്. ഏതെങ്കിലും പോർട്ടിലിറക്കുക, അല്ലെങ്കിൽ ഭക്ഷണവും വെള്ളവുമെത്തിക്കുക എന്നതായിരുന്നു ജീവനക്കാരുടെ ആവശ്യം. ഇന്ത്യക്കാർക്ക് പുറമേ ഇന്തോനേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കൊറോണ അടക്കമുള്ള എല്ലാ മെഡിക്കൽ പരിശോധനകൾക്കും തയാറാണെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നുമാണ് ജീവനക്കാർ പറയുന്നത്. ഇറാനിലെ അവസ്ഥയും ഭീകരമാണെന്നും നാട്ടിലെത്തിക്കണമെന്നും ജീവനക്കാർ.
ship stucked in ocean
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here