Advertisement

കൊവിഡ് 19 : സൗദിയിലെ പള്ളികളിൽ നിസ്‌കാരം നിർത്തലാക്കി

March 18, 2020
Google News 1 minute Read

കൊറോണ ഭീതിയിൽ സൗദിയിലെ പള്ളികളിൽ നിസ്‌കാരം നിർത്തലാക്കി. മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ നിസ്‌കാരം തുടരും.

വെള്ളിയാഴ്ച ജുമുഅ നിസ്‌കാരം ഉൾപ്പെടെ നിർത്തി വയ്ക്കാനാണ് സൗദി ഉന്നത പണ്ഡിതസഭയുടെ നിർദേശം. വാങ്കുവിളി മാത്രമേ പള്ളികളിൽ അനുവദിക്കുകയുള്ളൂ. മരണപ്പെട്ടവർക്ക് വേണ്ടിയുള്ള നിസ്‌കാരം സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് ഖബർസ്ഥാനിൽ വച്ച് നിർവഹിക്കണം. എന്നാൽ മക്കയിലും മദീനയിലുമുള്ള ഹറം പള്ളികളിൽ ജുമുഅ ഉൾപ്പെടെയുള്ള നിസ്‌കാരങ്ങൾ തുടരും.

Read Also : കൊവിഡ് 19 : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർ നിരീക്ഷണത്തിൽ

അതേസമയം രാജ്യത്തു കോവിഡ് 19 സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 171 ആയി. ഇന്നലെ മാത്രം 38 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 7 പേർ വിദേശികളാണ്. പുതുതായി രോഗം കണ്ടെത്തിയവരിൽ ഇന്ത്യയിൽ നിന്നെത്തിയ ഒരു സൗദി പൌരനും ഉൾപ്പെടും. സൗദിയിൽ ഓരോ ദിവസവും കർക്കശമായ ജാഗ്രതാ നടപടികളാണ് സ്വീകരിച്ചു വരുന്നത്. അന്താരാഷ്ട്ര വിമാന സർവീസുകളും കപ്പൽ സർവീസുകളും നിർത്തലാക്കി. ഷോപ്പിങ് മാളുകളും, വ്യാപാര കേന്ദ്രങ്ങളും അടഞ്ഞു കിടക്കുകയാണ്.

മിക്കവാറും സർക്കാർ ഓഫീസുകൾക്കും, കോടതികൾക്കും, ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധി നൽകുന്നതിനെ കുറിച്ച് പഠിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പരമാവധി ജോലികൾ വീട്ടിൽ നിന്നു ചെയ്തു തീർക്കണമെന്നാണ് സൗദി ആരോഗ്യ മന്ത്രിയുടെ നിർദേശം.

Story Highlights- saudi mosques stops daily prayers, Coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here