അമലാ പോള്‍ വീണ്ടും വിവാഹിതയായോ? ചിത്രങ്ങള്‍

സിനിമാ താരം അമലാ പോള്‍ വീണ്ടും വിവാഹിതയായി എന്ന് റിപ്പോര്‍ട്ട്. അമല പോളിന്റെ സുഹൃത്തായ ഭവിന്ദര്‍ സിംഗാണ് വരനെന്നാണ് വിവരം. ഭവിന്ദര്‍ സിംഗ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇത്തരത്തിലൊരു സംശയം ഉടലെടുക്കാന്‍ കാരണമായിരിക്കുന്നത്. വിവാഹ ചിത്രങ്ങള്‍ ആണ് ഭവിന്ദര്‍ പങ്കുവച്ചത്. ത്രോ ബാക്ക് എന്ന ഹാഷ് ടാഗോട് കൂടിയാണ് വിവാഹ ചിത്രങ്ങള്‍ ഭവിന്ദര്‍ സിംഗ് പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗതമായ രാജസ്ഥാനി രീതിയിലുള്ള വിവാഹ വേഷത്തിലാണ് ഇരുവരും ചിത്രങ്ങളില്‍ ഉള്ളത്. ഒരാഴ്ച മുന്‍പായിരുന്നു വിവാഹം എന്നാണ് വിവരം. നിരവധി ആളുകള്‍ വിവാഹാശംസകള്‍ ദമ്പതിമാര്‍ക്ക് നേര്‍ന്നു.
തന്റെ അടുത്ത കൂട്ടുകാരനെ കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു. അഭിനയിക്കാന്‍ അവസരങ്ങള്‍ വരുമ്പോള്‍ ആ കൂട്ടുകാരനുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും അവര്‍ വ്യക്തമാക്കി. സിനിമയുമായി ബന്ധമില്ലാത്ത കൂട്ടുകാരനുമായി താന്‍ പ്രണയത്തിലാണെന്നും അമല തുറന്നുപറഞ്ഞിരുന്നു. നേരത്തെയും അമലാ പോളുമായുമുള്ള ചിത്രങ്ങള്‍ ഭവിന്ദര്‍ ഷെയര്‍ ചെയ്തിരുന്നു. അമലാ പോള്‍ ഇനി അഭിനയിക്കാനിരിക്കുന്നത് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോം നെറ്റ്ഫ്ളിക്സിന്റെ ബോളിവുഡ് സിനിമ ലസ്റ്റ് സ്റ്റോറീസിന്റെ തെലുങ്ക് പതിപ്പിലാണ്.
അമലയുടെ ആദ്യ വിവാഹം തമിഴ് സംവിധായകനായ എഎല്‍ വിജയ്യുമായിട്ടായിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴേക്കും ഇരുവരും പിരിയാന്‍ തീരുമാനിച്ചു. പിന്നീട് 2017 ഫെബ്രുവരിയില്‍ വിവാഹ മോചിതരായി ഇവര്‍. അടുത്തിടെയാണ് എഎല്‍ വിജയ്യും പുനര്‍വിവാഹം ചെയ്തത്. ഡോക്ടറായ ഐശ്വര്യയെയാണ് സംവിധായകന്‍ വിവാഹം കഴിച്ചത്.
Story Highlights: amala paul,