കൊവിഡ് 19 : അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് രാഹുല്‍ഗാന്ധി

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ ദുര്‍ബലമായ സമ്പദ് വ്യവസ്ഥയെ കൊവിഡ് വൈറസ് ബാധ പ്രതികൂലമായി ബാധിച്ചിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ജനതാ കര്‍ഫ്യൂ ദിനത്തില്‍ തളികയില്‍ അടിച്ച് ശബ്ദമുണ്ടാക്കണമെന്ന പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെയും അദ്ദേഹം വിമര്‍ശിച്ചു. കൈയടിക്കുന്നതും മണിയടിക്കുന്നതും ദിവസ വേതനക്കാരായ തൊഴിലാളികളെയും ചെറുകിട, ഇടത്തരം സംരംഭകരെയും സഹായിക്കില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.

‘നമ്മുടെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് നേരെ വലിയ ആക്രമണമാണ് കൊറോണ വൈറസ് നടത്തിയിരിക്കുന്നത്. ചെറുകിട, ഇടത്തരം സംരംഭകരെയും ദിവസവേതനക്കാരായ കൂലിത്തൊഴിലാളികളെയുമാണ് ഈ സാമ്പത്തിക പ്രതിസന്ധി ബാധിക്കുക. കൈയടിക്കുന്നതും തളികയില്‍ അടിക്കുന്നതും അവരെ സഹായിക്കില്ല. സാമ്പത്തിക പാക്കേജിന്റെ ഭാഗമായി വായ്പകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാവകാശം നല്‍കണം. ധനസഹായവും നികുതിയിളവും പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Story Highlights : covid 19, coronavirus, Rahul Gandhi, immediate economic package

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top