Advertisement

കൊവിഡ് 19 : ആലപ്പുഴയില്‍ 4497 പേര്‍ നിരീക്ഷണത്തില്‍

March 21, 2020
Google News 1 minute Read

കൊവിഡ് 19 വൈറസ് ബാധയുണ്ടോ എന്ന സംശയത്തിന്റെ പശ്ചാത്തലത്തില്‍ ആലപ്പുഴ ജില്ലയില്‍ 4497 പേര്‍ നിരീക്ഷണത്തിലാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. പുതുതായി 713 പേരെ നിരീക്ഷണത്തിലുള്‍പ്പെടുത്തി. പരിശോധനയ്ക്കയച്ച 142 സാമ്പിളുകളില്‍ ഫലം ലഭിച്ച 132 എണ്ണം നെഗറ്റീവ് ആണെന്നും ജില്ലാ മെഡിക്കള്‍ ഓഫീസര്‍ അറിയിച്ചു.

അതേസമയം, പത്ത് പേരില്‍ കൂടുതല്‍ കൂട്ടം ചേരുന്നത് ആലപ്പുഴയില്‍ നിരോധിച്ചു. ആലപ്പുഴയില്‍ കല്യാണം, യോഗങ്ങള്‍, പരിശീലനം, സെമിനാര്‍, പ്രാര്‍ത്ഥന തുടങ്ങിയുള്ള മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 10 പേരില്‍ കൂടുതല്‍ ചേരുന്നത് നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു. കൊറോണ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായാണിത്. സര്‍ക്കാരിന്റെ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ ഉള്‍പ്പടെ സ്വീകരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു.

ആലപ്പുഴ ടൗണ്‍ ഹാളില്‍ കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം പാലിക്കാതെ വിവാഹം വിപുലമായി നടത്തിയവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. മാര്‍ച്ച് 15 ന് ഷമീര്‍ അഹമ്മദ് എന്നയാളുടെ മകളുടെ വിവാഹമാണ് സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് നടന്നത്. ഇദ്ദേഹത്തിന് തഹസില്‍ദാര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 60 പേരില്‍ കൂടുതല്‍ ആളുകള്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന ഉറപ്പ് നല്‍കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഈ ഉറപ്പ് ലംഘിക്കുകയും ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ പോലും സ്വീകരിക്കാതെ ആയിരത്തിലധികം ആളുകള്‍ വിവാഹത്തിന് എത്തിച്ചേരുകയും ചെയ്തു.തുടര്‍ന്ന് ഷമീര്‍ അഹമ്മദിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Story Highlights : covid 19, coronavirus, 4497 people observed in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here