കൊടുങ്ങല്ലൂരിൽ 29 വരെ നിരോധനാജ്ഞ

കൊറോണയുടെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂരിൽ ഈ മാസം 29 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ ഉത്സവം കണക്കിലെടുത്താണ് നടപടി.
കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ഭരണി മഹോത്സവം നടന്നുവരികയാണ്. ഇതിന്റെ ഭാഗമായി 1,500 ഓളംപേരാണ് കഴിഞ്ഞ ദിവസങ്ങളായി ഭരണി മഹോത്സവത്തിൽ പങ്കെടുത്തത്. മഹോത്സവത്തിലെ പ്രധാനപ്പെട്ട ദിവസങ്ങളായ കാവുതീണ്ടൽ 27 നും ഭരണി 29 നും നടക്കും. ഈ ദിവസങ്ങളിൽ വൻ ഭക്തജന തിരക്കാണ് പ്രതീക്ഷിക്കുന്നത്. ഇത് കണക്കിലെടുത്താണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, തൃശ്ശൂർ ഒല്ലൂർ ഫെറോന പള്ളിയിലെ പ്രധാന പുരോഹിതനടക്കം എട്ടോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. അമ്പതിലധികം ആളുകൾ സംഘടിക്കരുതെന്ന സർക്കാർ ഉത്തരവ് ലംഘിച്ച് നാൽപത് മണിക്കൂർ നീളുന്ന നിത്യാരാധന സംഘടിപ്പിച്ചതിനാണ് കേസെടുത്തത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here