കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾ കുഴഞ്ഞുവീണു മരിച്ചു

കൊവിഡ് 19 നിരീക്ഷണത്തിലായിരുന്ന തിരുവനന്തപുരം സ്വദേശി വീട്ടിൽ കുഴഞ്ഞുവീണു മരിച്ചു. പൂവാർ സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹം മാർച്ച് പത്താം തീയതിയാണ് ദുബായിൽ നിന്ന് തിരിച്ചെത്തിയത്. പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. തലയിൽ ചെറിയ പരുക്കുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്ത് പന്ത്രണ്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേർ കാസർഗോഡും മൂന്ന് പേർ കണ്ണൂരും മൂന്ന് പേർ എറണാകുളത്തുമാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 52 ആയി. കൊവിഡ് സംശയത്തെ തുടർന്ന് 53013 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 52785 പേർ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top