കൊവിഡ് വ്യാപനത്തിനെതിരായി ഉപയോഗിക്കുന്ന പകർച്ചവ്യാധി ആക്ട് എന്ത് ? [24 Explainer]

ആധുനിക കാലത്ത് ഉദയം ചെയ്ത രോഗത്തെ നേരിടാൻ ഉപയോഗിക്കുന്ന നിയമം അൽപം പുരാതനമാണ്. കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സർക്കാരുകൾ പൊടിതട്ടിയെടുത്തത് ബ്രിട്ടീഷുകാർ 1897 ൽ കൊണ്ടുവന്ന നിയമമാണ്. കോവിഡ് വ്യാപനം തുടങ്ങിയപ്പോൾ തന്നെ നിയമം നടപ്പാക്കാൻ എല്ലാ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രം നിർദേശം നൽകിയിരുന്നു
1897 ൽ ബ്യുബോണിക് പ്ലേഗ് പടർന്നുപിടിച്ചപ്പോഴാണ് ബ്രിട്ടീഷ് സർക്കാർ എപിഡെമിക് ഡിസീസ് ആക്ട് കൊണ്ടുവന്നത്. പകർച്ചവ്യാധി തടയാൻ എന്ത് നടപടിയെടുത്താലും അധികൃതർക്ക് സംരക്ഷണം നൽകുന്നതാണ് വ്യവസ്ഥകൾ. കൊളോണിയൽ കാലത്തേ ഡ്രാക്കോണിയൻ നിയമമെന്ന് വിമർശിക്കപ്പെട്ടിരുന്ന ഈ നിയമം കൊവിഡ് വ്യാപനത്തിനെതിരായി ഉപയോഗിക്കുകയാണ്.
Read Also : കൊവിഡ് 19 : അടുത്ത രണ്ടാഴ്ച ഇന്ത്യയ്ക്ക് നിർണായകമാണെന്ന് പറയാൻ കാരണം ? [24 Explainer]
സമൂഹ നന്മക്കായി എടുക്കുന്ന നടപടികളെ ഒരു നിയമത്തിന് മുന്നിൽ കൊണ്ടുവരാനാകില്ലെന്ന് നിയമം പറയുന്നു. രോഗ വ്യാപനം തടയാൻ ഇത്തരം നിയമങ്ങൾ വേണമെന്നതിൽ ഇരട്ടാഭിപ്രായമില്ല ആധുനിക സർക്കാരുകൾക്കും. പതിനായിരത്തിലേറെ പേരെ ലോകത്ത് കൊന്നൊടുക്കിയ കൊവിഡിനെ ലോകയുദ്ധമെന്ന് തന്നെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ വിളിച്ചത്.
ഇന്നലെ മുതൽ മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിലായി. പൊതുയിടങ്ങളിൽ തുപ്പുന്നവർക്ക് 1000 രൂപ പിഴ, കോർപ്പറേറ്റ് സ്ഥാപങ്ങൾ അടച്ചിടൽ അധികാരികളോട് സഹകരിക്കാത്തവർക്ക് തടവ് ശിക്ഷ, തുടങ്ങിയവയൊക്കെ നിയമം വ്യവസ്ഥ ചെയ്യുന്നു.
ഇതിനു പുറമെ കരിച്ചന്തയും പൂഴ്ത്തിവയ്പും തടയുന്ന 1955 ലെ എസെൻഷ്യൽ കമ്മോഡിറ്റീസ് ആക്ട്, അവശ്യ സേവനങ്ങളുറപ്പാക്കുന്ന 1968 ലെ എസെൻഷ്യൽ സർവീസസ് മെയിന്റെനനൻസ് ആക്ട് (എസ്മ ) എന്നിവയും വീണ്ടും ശ്രദ്ധേയമാവുകയാണ് .
Story Highlights- covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here