റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു

റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് ലൊറെൻസോ സാൻസ് (76) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒൻപത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ പനിയും ശ്വാസതടസവും മൂർച്ഛിക്കുകയും വൃക്ക തകരാറിലാവുകയും ചെയ്തു.
മകൻ ലാറെൻസോ ജൂനിയറാണ് ട്വിറ്ററിലൂടെ അച്ഛന്റെ മരണവാർത്ത പുറത്തുവിട്ടത്. അച്ഛൻ ഇത്തരത്തിൽ ഒരു മരണം അർഹിച്ചിരുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
1995 മുതൽ 2000 വരെ റയലിന്റെ പ്രസിഡന്റായിരുന്നു ലൊറെൻസോ. ഇക്കാലയളവിൽ ക്ലബ് രണ്ടുവട്ടമാണ് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടിയത്. ലെറെൻസോയുടെ ഭരണകാലത്താണ് ക്ലബ് റോബർട്ടോ കാർലോസ്, ഡെവർ സുക്കർ, നിക്കോളസ് അനൽക്ക, ക്ലാരെൻസ് സീഡോർഫ്, സ്റ്റീ തുടങ്ങിയ സൂപ്പർതാരങ്ങളുമായി കരാറിലെത്തിയത്.
story highlights- coronavirus, Lorenzo Sanz, real madrid
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here