കണ്ണൂരിൽ പുതിയതായി കൊവിഡ് സ്ഥിരീകരിച്ച അഞ്ച് പേർ എത്തിയത് ദുബായിൽ നിന്ന്

കണ്ണൂരിൽ പുതിയതായി കൊവിഡ് 19 രോഗം സ്ഥിരീകരിച്ച അഞ്ച് പേരും എത്തിയത് ദുബായിൽ നിന്ന്. നാല് പേർ കണ്ണൂരിലും ഒരാൾ എറണാകുളത്തും നിരീക്ഷണത്തിലാണ്. കൂടുതൽ രോഗബാധിതരുണ്ടായാൽ അവരെ പാർപ്പിക്കാനുള്ള സംവിധാനം ജില്ലയിൽ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് എയർലൈൻസിന്റെഇകെ 532 എന്ന നമ്പർ വിമാനത്തിൽമാർച്ച് 22 ന് രാവിലെ കൊച്ചിയിലെത്തിയ അഞ്ച് കണ്ണൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ കൂത്തുപറമ്പ് സ്വദേശിയും മറ്റ് നാല് പേർ പാനൂർ സ്വദേശികളുമാണ്. ഇവരടക്കം 28 പേരുടെ സംഘം ഒന്നിച്ചാണ് ഈ വിമാനത്തിൽ വന്നത്. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് കളമശേരി മെഡിക്കൽ കോളജിലെത്തിയാണ് ഇവർ സാംപിൾ നൽകിയത്.രോഗലക്ഷണങ്ങൾ കാണിച്ച കൂത്തുപറമ്പ് സ്വദേശികളമശേരി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്. പ്രത്യേകം ആംബുലൻസുകളിൽ വീടുകളിലെത്തിയ മറ്റ് നാല് പേരെതലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ രോഗമുള്ള 12 പേരാണ് നിരീക്ഷണത്തിലുള്ളത്.72 പേർ ആശുപത്രികളിലും6432 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.ആവശ്യമെങ്കിൽ ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്നും പൊലീസിന്റെ സഹായം തേടുമെന്നും ജില്ലാ കളക്ടർ ടി വി സുഭാഷ് പറഞ്ഞു.

ഹോം ഐസൊലേഷനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർക്കായി 1000 പേരെ പാർപ്പിക്കാൻ സൗകര്യമുള്ള കൊറോണ കെയർ സെന്ററുകൾ ജില്ലയിൽ സജ്ജമായി കഴിഞ്ഞു. അതിനിടെ കണ്ണൂർ-കാസർഗോഡ് അതിർത്തി റോഡുകൾ പൂർണമായും അടച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top