ഇന്നത്തെ പ്രധാന വാർത്തകൾ(23-03-2020)

കൊവിഡ് 19: സംസ്ഥാനം പൂർണമായി അടച്ചിടാൻ ഇനിയും വൈകരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

കൊവിഡ് 19 ന്റെ സാമൂഹിക വ്യാപന സാധ്യത കണക്കിലെടുത്ത് സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ ഇനിയും വൈകരുതെന്ന് സര്‍ക്കാരിനോട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.അടിയന്തര സേവനമൊഴികെയുള്ള എല്ലാ മേഖലയും അടച്ചിടണം.ഇപ്പോഴുള്ള രോഗികളുടെ എണ്ണം ഒരാഴ്ച്ചയ്ക്കുള്ളില്‍ ഇരട്ടിച്ചാല്‍ സാമൂഹിക വ്യാപനം എന്ന് കണക്കാക്കേണ്ടി വരും.

കൊവിഡ് 19: സംസ്ഥാനത്തെ മുഴുവൻ ബാറുകളും അടച്ചിടും

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ ബാറുകളും അടച്ചിടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കര്‍ശന നിയന്ത്രണത്തോടെ പ്രവര്‍ത്തിക്കും.

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ ഇല്ല; കാസർഗോഡ് പൂർണമായി അടച്ചിടും: മൂന്ന് ജില്ലകളിൽ കടുത്ത നിയന്ത്രണം

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണിന്റെ ആവശ്യമില്ലെന്ന് ഉന്നതതലയോഗത്തില്‍ തീരുമാനം. കാസര്‍ഗോഡ് ജില്ല മാത്രം പൂര്‍ണമായി അടച്ചിടും. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റ് ജില്ലകളില്‍ ഭാഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ഉന്നതതല യോഗത്തില്‍ തീരുമാനമായി.

കൊവിഡ് 19; കേരളം കടുത്ത നിയന്ത്രണത്തിലേക്ക്

സംസ്ഥാനത്തെ പതിനൊന്നു ജില്ലകളിൽ കൊവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിച്ച ജില്ലകൾ അവശ്യസേവനങ്ങളെ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. ഇതു സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top