എട്ട് മാസത്തിന് ശേഷം പുറത്തേയ്ക്ക്; മെഹബൂബ മുഫ്തിയെ മോചിപ്പിക്കുന്നു

കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുന്നോടിയായി തടങ്കലിലാക്കിയ മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ മോചിപ്പിക്കുന്നു. എട്ടു മാസത്തിന് ശേഷമാണ് മെഹ്ബൂബ മോചിതയാകുന്നത്. പബ്ലിക് സേഫ്റ്റി ആക്ട് ചുമത്തിയാണ് മെഹ്ബൂബയെ തടങ്കലിൽ പാർപ്പിച്ചത്.

ഇതേ നടപടി നേരിട്ട മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ഇന്നലെ മോചിപ്പിച്ചിരുന്നു. കശ്മീരില്‍ വീട്ടുതടങ്കലില്‍ ആക്കിയിട്ടുളള മുഴുവന്‍ നേതാക്കളെയും വൈറസ് വ്യാപനം കണക്കിലെടുത്ത് മോചിപ്പിക്കണമെന്ന് പുറത്തിറങ്ങിയ ശേഷം ഒമർ ആവശ്യപ്പെട്ടു. കശ്മീരിലെ ഇന്റർനെറ്റ് സംവിധാനങ്ങൾ പൂർണമായും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഒമറിനെ മോചിപ്പിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് മെഹബൂബ മുഫ്തി രം​ഗത്തെത്തുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top