Advertisement

ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചു; നെടുമ്പാശേരിയിൽ മൂന്ന് പേർ അറസ്റ്റിൽ

March 25, 2020
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കെ രാത്രി കടകൾ തുറന്ന രണ്ട് പേർ അറസ്റ്റിൽ. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് രണ്ട് ഹോട്ടൽ ഉടമകളുൾപ്പെടെ ആണ് അറസ്റ്റിലായത്. അബ്ദുൽ സലാം, നിസാർ, ജോഷി എന്നിവരാണ് അറസ്റ്റിലായത്.

വൈകിട്ട് 5 ന് ശേഷം കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന നിർദേശം ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലായത്. ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം കൊവിഡ് നിയന്ത്രിക്കാൻ ആഹ്വാനം ചെയ്ത 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ‍ഡൗണിന്റെ ആദ്യ മണിക്കൂർ പൂർണ്ണം. ഒറ്റപ്പെട്ട സംഭവങ്ങൾ ഒഴിച്ചാൽ രാജ്യം സമ്പൂർണ്ണ ലോക്ക് ഡൗണിലേയ്ക്ക് പ്രവേശിച്ചു. 21 ദിവസത്തെ ലോക്ക് ‍ഡൗൺ മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രസിദ്ധികരിച്ചു. ഇതനുസരിച്ച് തെറ്റായ വാദം ഉന്നയിച്ച് വിലക്കിൽ നിന്ന് ഇളവ് നേടാൻ ശ്രമിച്ചാൽ രണ്ടു വർഷം വരെ വ്യക്തികൾക്ക് തടവ് ശിക്ഷ ലഭിക്കും.

story highlights- corona virus, arrest, nedumbassery

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here