Advertisement

കൊവിഡ് 19; കൊല്ലത്ത് ഗൃഹ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 15,000 കടന്നു

March 26, 2020
Google News 1 minute Read

കൊവിഡ് സ്ഥിരീകരിക്കാത്ത ഏക ജില്ലയെങ്കിലും കൊല്ലത്ത് ഗൃഹനിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനയ്യായിരം കടന്നു. 15,740 പേരാണ് ജില്ലയിൽ ആകെ ഗൃഹനിരീക്ഷണത്തിലുള്ളത്. ദുബായിൽ നിന്നുള്ള 1491 പേരുൾപ്പടെ ഗൾഫ് മേഖലയിൽ നിന്ന് തിരികെ എത്തിയ 5308 പേരും ഗൃഹ നിരീക്ഷണത്തിൽ ഉൾപ്പെടുന്നു.

പാരിപ്പള്ളി മെഡിക്കൽ കോളജിൽ എട്ടു പേർ നിരീക്ഷണത്തിലുണ്ട്. 549 സാമ്പിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിൽ 133 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. 416 പേരുടെ റിസൽട്ട് വന്നതിൽ ജില്ലയിൽ എല്ലാം നെഗറ്റീവ് ആണ്. അതീവജാഗ്രത പുലർത്തേണ്ട സാഹചര്യമാണെങ്കിലും സ്ഥിതിഗതികൾ നിലവിൽ നിയന്ത്രണ വിധേയമാണെന്നും വൈറസ് വ്യാപനം തടയുന്നതിന് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ എല്ലാ നടപടികളും സ്വീകരിച്ചു വരുകയാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വിവി ഷേർലി വ്യക്തമാക്കി.

അതേസമയം, ലോക്ക് ഡൗൺ നിർദേശങ്ങൾ പാലിക്കാത്തതിന് ജില്ലയിൽ ഇന്നലെ മാത്രം 412 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പൊലീസ് പരിധിയിൽ 212 ഉം റൂറൽ പരിധിയിൽ 200 ഉം കേസുകളാണ് രജിസ്റ്റർ ചെയ്തത്. 339 വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുണ്ട്.

Story highlight: Covid 19,  house surveillance in Kollam has crossed 15,000

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here