സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അറിയിക്കാം; ഫോൺ നമ്പരുകൾ

ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കരിഞ്ചന്തയോ അമിതവില ഈടാക്കുന്നതോ ശ്രദ്ധയിൽ പെട്ടാൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിന്റെ നമ്പറിൽ വിളിച്ച് അറിയിക്കാം. അവശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതായി ബോധ്യപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിത വില ഈടാക്കുന്നുണ്ടെങ്കിൽ അക്കാര്യം അറിയിക്കുന്നതിന് ഫോൺ നമ്പരുകൾ നൽകിയിരിക്കുന്നത്.

ജില്ലകളിൽ കളക്ടർമാരുടെ നേതൃത്വത്തിൽ മിന്നൽ പരിശോധനകൾ നടത്തിയിരുന്നു. എറണാകുളം പച്ചക്കറി മാർക്കറ്റിൽ ജില്ല കളക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിൽ ഇന്ന് മിന്നൽ പരിശോധന നടത്തിയിരുന്നു. കച്ചവടക്കാർ പച്ചക്കറിക്ക് കൂടിയ വില വാങ്ങുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കളക്ടർ പരിശോധന നടത്തിയത്. കൊച്ചി സിറ്റി പോലിസിന്റെ സഹായത്തോടെയായിരുന്നു കളക്ടറുടെ മിന്നൽ പരിശോധന.

വിവരങ്ങൾ വിളിച്ചറിയിക്കാനുള്ള ഫോൺ നമ്പരുകൾ ഇവയാണ്

Story Highlights: coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top