ഇന്നത്തെ പ്രധാന വാർത്തകൾ (26-03-2020)
കൊവിഡിൽ ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 170000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതർക്ക് പ്രത്യേക പരിഗണനയുണ്ടാകും. ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് നൽകും. ശുചീകരണ തൊഴിലാളികളും പദ്ധതിയിൽ ഉൾപ്പെടും.
കൊറോണ ബാധിച്ച് കർണാടക സ്വദേശി മരിച്ചു; രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് ആറ് പേർ
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ പതിനാറ് പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. കർണാടക സ്വദേശിയുടേതാണ് ഒടുവിൽ റിപ്പോർട്ട് ചെയ്ത മരണം.
പാലക്കാട്ട് കൊവിഡ് 19 സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം
കൊവിഡ് 19 സ്ഥിരീകരിച്ച പാലക്കാട് കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയാറാക്കൽ ദുഷ്കരം. നിയന്ത്രണങ്ങൾ ലംഘിച്ച് ഇയാൾ നിരവധിയിടങ്ങളിൽ യാത്ര നടത്തിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മാർച്ച് 13 ന് ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇയാൾ നിരീക്ഷണത്തിന് വിധേയനായിട്ടില്ല.
ലോക്ക് ഡൗൺ; രണ്ട് തവണ വിലക്ക് ലംഘിച്ചാൽ രജിസ്‌ട്രേഷൻ റദ്ദാക്കും
ലോക്ക് ഡൗൺ വകവയ്ക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടിയുമായി പൊലീസ്. സത്യവാങ്മൂലമില്ലാതെ യാത്ര അനുവദിക്കില്ല. നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ജില്ലാ പൊലീസ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Story highlights- news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here