Advertisement

കൊവിഡ് 19 പ്രതിരോധം; ‘ഓപറേഷൻ നമസ്തേ’യുമായി ഇന്ത്യൻ സൈന്യം

March 27, 2020
Google News 2 minutes Read

കൊറോണ വ്യാപനം തടയുന്നതിന് ഇന്ത്യൻ സൈന്യം രംഗത്തിറങ്ങുന്നു. ‘ഓപറേഷൻ നമസ്തേ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയെക്കുറിച്ച് കരസേന മേധാവി എംഎം നരവാനെയാണ് വെളിപ്പെടുത്തിയത്.

നിലവിൽ രാജ്യത്താകമാനം എട്ട് കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സൈന്യം സജ്ജമാക്കിയിരിക്കുന്നത്. മുൻപ് നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ ആർമി ഓപറേഷൻ നമസ്തേയും വിജയകരമായി പൂർത്തിയാക്കുമെന്ന് കരസേന മേധാവി എംഎം നരവാനെ പറഞ്ഞു.

വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാറിനേയും പൊതുജനങ്ങളെയും സഹായിക്കുക എന്നത് സേനയുടെ ഉത്തരവാദിത്വമാണ്. മാത്രമല്ല, സൈനികരുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് സൈനിക മേധാവി എന്ന നിലയിൽ തന്റെ കർത്തവ്യമാണെന്നും നരവാനെ വ്യക്തമാക്കി.

ഇക്കാര്യങ്ങൾ ഉൾപ്പെടുത്തി മാർഗ നിർദേശങ്ങൾ പുറത്തിറക്കിയതായും ഇവ കൃത്യമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Story highlight: Covid 19 defense; Indian Army with ‘Operation Namaste’

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here