കൊവിഡ് പ്രതിരോധം; ‘ബ്രേക്ക് കൊറോണ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി നൂതനാശയങ്ങളും നിർദേശങ്ങളും തേടി ‘ബ്രേക്ക് കൊറോണ’ പദ്ധതിയുമായി സംസ്ഥാന സർക്കാർ. സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻജിഒകൾ എന്നിവർക്കും പദ്ധതിയുടെ ഭാഗമാകാം.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട ആശയങ്ങളും നിർദേശങ്ങളും സമർപ്പിക്കുന്നതിനായാണ് കേരള സ്റ്റാർട്ടപ്പ് മിഷൻ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. breakcorona.in എന്ന വെബ്സൈറ്റിലൂടെ ആർക്കും പുതിയ ആശയങ്ങൾ പങ്കുവയ്ക്കാം.
സ്റ്റാർട്ടപ്പുകൾക്ക് പുറമേ വിദ്യാർഥികൾ, സംരംഭകർ, വ്യക്തികൾ, എൻ.ജി.ഒകൾ, ജനങ്ങൾ എന്നിവർക്കും പങ്കെടുക്കാം. ക്വാറന്റീനിൽ കഴിയുന്നവർക്കുള്ള പിന്തുണ, സമൂഹ രോഗബാധ തടയൽ, മാസ്‌കുകളും കൈയുറകളും ഉൽപാദിപ്പിക്കുന്ന മാർഗങ്ങൾ, ലോക് ഡൗൺ സംവിധാനത്തിൽ തൊഴിലവസരവും വരുമാനവും സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള ആശയങ്ങളാണ് പ്രതീക്ഷിക്കുന്നത്.
ഓരോ മേഖലയിലെയും വിദഗ്ധർ അടങ്ങിയ പാനലാണ് ലഭ്യമാകുന്ന ആശയങ്ങൾ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുന്നത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തിരുവനന്തപുരം ശാഖയുടെയും ടെക്നോളജി കമ്പനികളുടെ കൂട്ടായ്മയായ ജി-ടെക്കിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
Story highlight: Covid resistance, State government with ‘Break Corona’ project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here