ലോക്ക് ഡൗൺ; തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ആശ്രയമായി കളമശേരി പൊലീസ്

ഭക്ഷണം കിട്ടാതെ തെരുവിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും ആശ്രയമായി കളമശേരി പൊലീസ്. തെരുവുകൾ ഒഴിയുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്തതോടെ പട്ടിണിയിലായ മൃഗങ്ങൾക്കും മനുഷ്യർക്ക് ഒരുപോലെ അന്നം വിളമ്പുകയാണ് പൊലീസും ചില സന്നദ്ധ സംഘടനകളും.

കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ലോക്ക് വീണത് മനുഷ്യന് മാത്രമല്ല, തെരുവുകൾ ഒഴിയുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്തതോടെ പട്ടിണിയിലായിപ്പോയ ഒരുപാട് മൃഗങ്ങളുമുണ്ട്. അവർക്കും അന്നം വെച്ച് വിളമ്പുകയാണ് കളമശേരി പൊലീസ്. ജീപ്പുകളിൽ തെരുവ് നായകൾക്കുള്ള ഭക്ഷണവുമായി ഇവർ നഗരത്തിന്റെ ഓരോ ഇടങ്ങളിലുമെത്തും. പിന്നീട് വിശപ്പിന്റെ നീറ്റലാറുന്ന കാഴ്ചയാണ്.

പൊലീസ് സേനയെ കൂടാതെ മറ്റ് സന്നദ്ധ സംഘടനകളും തെരുവ് നായ്ക്കൾക്ക് ഭക്ഷണവുമായെത്തുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് തെരുവിൽ അലഞ്ഞു തിരിയുന്ന മൃഗങ്ങൾക്കും ഭക്ഷണം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Story highlight: kalamassery police, giving, shelter for street dogs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top