കൊറോണ പ്രതിരോധം; ഇന്ത്യക്ക് സഹായഹസ്തവുമായി ചൈന

കൊറോണ പ്രതിരോധപ്രവർത്തനങ്ങളിൽ ഇന്ത്യക്ക് സഹായഹസ്തവുമായി ചൈന. വൈറസ് ബാധിതരായ രോഗികളെ ചികിത്സിക്കുന്നതിനായി താത്ക്കാലിക ആശുപത്രികൾ നിർമിക്കാൻ ഇന്ത്യയെ സഹായിക്കാൻ തയാറാണെന്ന് ചൈനീസ് കമ്പനികൾ അറിയിച്ചു. രാജ്യത്ത് കൊറോണ വൈറസ് നിയന്ത്രണാതീതമയി പടരുന്ന സാഹചര്യമുണ്ടായാൽ വുഹാനിൽ തങ്ങൾ നിർമിച്ചതുപോലുള്ള ആശുപത്രികൾ നിർമിക്കാൻ സഹായിക്കാമെന്നാണ് കമ്പനി അധികൃതരുടെ വാഗ്ദാനം. ഗ്ലോബൽ ടൈംസ് ആണ് ഇത്തരമൊരു വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈനയും ഇന്ത്യയും പരസ്പരം കൈമാറുന്നുണ്ട്.

കൊറോണ ഭീകരനാശം വിതച്ച വുഹാനിൽ ചികിത്സാർത്ഥം നിരവധി താത്കാലിക ആശുപത്രികൾ നിർമിച്ചിരുന്നു. 1000 കിടക്കകളുള്ള ആശുപത്രി വെറും പത്തു ദിവസം കൊണ്ടാണ് നിർമിച്ചത്. ഇത് ആഗോളതലത്തിൽ തന്നെ വാർത്തയായതുമാണ്. രോഗവ്യാപനം തടയാൻ കഴിഞ്ഞതിനു പിന്നാലെ ഇത്തരം ആശുപത്രികളിൽ പകുതിയിലേറെയും അടച്ചുപൂട്ടുകയും ചെയ്തൂ.

ഇന്ത്യ ആവശ്യപ്പെടുകയാണെങ്കിൽ, തങ്ങളുടെ കഴിവിനനുസരിച്ചുള്ള സഹായങ്ങൾ ചെയ്യാൻ തയാറാണെന്നാണ് ചൈനീസ് കമ്പനികൾ അറിയിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയിൽ നിക്ഷേപമുള്ള പല ചൈനീസ് കമ്പനികളും രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യക്ക് സാമ്പത്തിക സഹായം നൽകി വരുന്നുമുണ്ട്. കൊറോണ ബാധിച്ച് 32,000 പേർ മരിച്ച രാജ്യമാണ് ചൈന. 82,000 ആളുകൾക്കാണ് അവിടെ രോഗം വന്നത്. ജനസംഖ്യയിൽ ചൈനയോട് അടുത്ത് നിൽക്കുന്ന ഇന്ത്യയിൽ രോഗം നിയന്ത്രണാതീതമായി മാറുകയാണെങ്കിൽ കാത്തിരിക്കുന്നത് വൻദുരന്തമാണ്. ഇത് തടയാൻ വേണ്ടിയാണ് ഇന്ത്യയോട് ചേർന്ന് പ്രവർത്തിക്കാൻ തയാറായി ചൈന മുന്നോട്ടുവന്നിട്ടുള്ളതും.

Story highlight: Corona resistance, China to help India

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top