Advertisement

ബാങ്ക് ലയനം; മുൻനിര പൊതുമേഖല ബാങ്കുകളിൽ ഗണത്തിൽ ഇനി മുതൽ കാനറ ബാങ്കും

April 1, 2020
Google News 1 minute Read

ഇന്ത്യയിലെ മുൻനിര പൊതുമേഖല ബാങ്കുകളിൽ ഗണത്തിൽ ഇനി മുതൽ കാനറ ബാങ്കും. ഇന്ന് നടന്ന ബാങ്കിംഗ് ലയനത്തിന്റെ ഭാഗമായി സിൻഡിക്കേറ്റ് ബാങ്ക് കാനറ ബാങ്കിൽ ലയിച്ചതോടെയാണ് ഇങ്ങനെയൊരു നേട്ടം. ഇനി മുതൽ സിൻഡിക്കേറ്റ് ബാങ്കിന്റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായിട്ടായിരിക്കും പ്രവർത്തിക്കുക. ഇതോടെ കാനറ ബാങ്കിന്റെ മൊത്തം ശാഖകളുടെ എണ്ണം 10,391 ആകും. എടിഎമ്മുകളുടെ എണ്ണം 12,829 ആകും. രണ്ടു ബാങ്കുകളും ഒന്നാകുന്നതോടെ ജീവനക്കാരുടെ എണ്ണം 91,685 ആയും ഉയരും.

Read also: ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് ലയനം നാളെ; പൊതുമേഖലയിൽ രാജ്യത്താകെ 12 വാണിജ്യ ബാങ്കുകൾ മാത്രമാകും

രണ്ടു ബാങ്കുകളിലെയും ഉപഭോക്താക്കൾക്കും നിക്ഷേപകർക്കും നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സേവനങ്ങൾക്ക് ലയനം തടസങ്ങളുണ്ടാക്കില്ലെന്ന് കാനറ ബാങ്ക് അധികൃതർ അറിയിച്ചു. കോർ ബാങ്കിംഗ് സംവിധാനത്തിന്റെ ഏകീകരണം വൈകാതെ ആരംഭിക്കുമെന്നും കാനറ ബാങ്ക് എംഡിയും സിഇഒയുമായ എൽ വി പ്രഭാകർ പറഞ്ഞു.

ഇരു ബാങ്കുകളും ലഭ്യമാക്കി വരുന്ന 12 സേവനങ്ങളും കാനറ ബാങ്ക് ഏപ്രിൽ ഒന്നു മുതൽ ഉപഭോക്താക്കൾക്ക് ലഭിച്ചു തുടങ്ങും. നിലവിലെ സേവനങ്ങൾക്കു പുറമെ ചെറുകിട ഇടത്തരം സംരഭകർ, വ്യാപാരികൾ, പ്രൊഫഷണലുകൾ എന്നിവർക്കായി പുതിയ പദ്ധതികൾ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് കാനറ ബാങ്ക്. കോവിഡ് 19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങൾക്ക് പ്രവർത്തന മൂലധനത്തിന്റെ 10 മുതൽ 35 ശതമാനം വരെ വായ്പ നൽകാനുള്ള പദ്ധതിയും കാനറ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here