Advertisement

കൊവിഡ് പ്രതിരോധം; പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ ജനം വിശ്വാസമർപ്പിക്കുന്നതായി സർവേ ഫലം

April 1, 2020
Google News 2 minutes Read

കൊവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര സർക്കാരും നടത്തുന്ന പ്രവർത്തനങ്ങളിൽ ജനം വിശ്വാസമർപ്പിക്കുന്നതായി സർവേ റിപ്പോർട്ട്. പ്രമുഖ വാർത്ത ഏജൻസിയായ ഐഎഎൻഎസും സി വോട്ടറും സംയുക്തമായി നടത്തിയ സർവേയിലാണ് മോദി സർക്കാർ കൊവിഡിനെ ഫലപ്രദമായി കൈകാര്യം ചെയ്യുന്നുണ്ടെന്ന് പ്രതികരിച്ചത്. പ്രധാനമന്ത്രി സ്വീകരിക്കുന്ന നടപടികളെ ജനം വിശ്വാസത്തിലെടുക്കുന്നതായും സർവേ റിപ്പോർട്ടിൽ പറയുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 84.9 ശതമാനം പേരും പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ അനുകൂലിക്കുന്നുണ്ട്. കൂടുതൽ കാലം ലോക്ക് ഡൗണിൽ കഴിയാൻ തയാറാണെന്നാണ് ഭൂരിഭാഗം പേരും സർവേയിൽ പ്രതികരിച്ചത്. മൂന്നാഴ്ച്ചത്തേക്കുള്ള സാധനങ്ങൾ തങ്ങൾ സംഭരിച്ചു വച്ചിട്ടുണ്ടെന്നാണ് 68.7 ശതമാനം പേർ അറിയിച്ചിട്ടുള്ളത്. 13 ശതമാനം പേർ അഭിപ്രായപ്പെട്ടത്.

എന്നാൽ, ലോക്ക് ഡൗൺ കൊവിഡിനെ പ്രതിരോധിക്കാൻ മതിയായ മാർഗമല്ലെന്നും സർക്കാർ പ്രവർത്തനങ്ങൾ പോരെന്ന അഭിപ്രായവും 9.4 ശതമാനം പേർ പങ്കുവച്ചു. കഴിഞ്ഞ ആഴ്ച്ചയെക്കാൾ 4.3 ശതമാനം കുറവാണ് സർക്കാർ വിമർശകരുടെ എണ്ണം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, കൊവിഡ് ഭീതിയിൽ രാജ്യത്ത് വർധിച്ചതായും സർവേയിൽ തെളിഞ്ഞിട്ടുണ്ട്. രോഗികളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ചാണ് ജനങ്ങൾക്കിടിയിൽ ഭീതിയും കൂടുന്നത്. ഇപ്പോഴത്തെ സർവേയിൽ പറയുന്നത്, 48.3 ശതമാനം പേരും തങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ കൊവിഡ് ബാധിച്ചേക്കുമെന്ന് ഭയപ്പെടുന്നവരാണെന്നാണ്. മാർച്ച അവസാന വാരത്തേക്കാൾ 9.2 ശതമാനം പേരിൽ കൊവിഡ് ഭീതി വർധിച്ചെന്നാണ് പുതിയ സർവേ ചൂണ്ടിക്കാണിക്കുന്നത്. കൊവിഡ് തങ്ങളെ ബാധിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നവരും ഭീതിയുടെ പിടിയിൽപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്ച്ചയേക്കാൾ 22 ശതമാനം പേരിൽ കൊവിഡ് ഭീതി പിടികൂടിയിട്ടുണ്ട്.

Story highlight:Covid resistance, The survey results show that people trust the Prime Minister

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here