Advertisement

കൊവിഡ് കാലയളവില്‍ ഗര്‍ഭിണികളും ശ്രദ്ധിക്കണം

April 1, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് ബാധയെ ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളില്‍ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ചികിത്സിക്കുന്ന ഡോക്ടറെ ഫോണില്‍ വിളിച്ച് വൈദ്യോപദേശം തേടവുന്നതാണ്. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ഗര്‍ഭിണികള്‍ കൊറോണ ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി യാതൊരു സമ്പര്‍ക്കവും പുലര്‍ത്തരുത്. പനി, ചുമ ഉള്ളവരില്‍ നിന്ന് അകലം പാലിക്കണം. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം. കൊവിഡ് ലക്ഷണങ്ങള്‍ ഉള്ളതായി സംശയമുണ്ടെങ്കില്‍ ഗര്‍ഭിണികള്‍ക്കുള്ള ക്ലിനിക്കില്‍ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണില്‍ ബന്ധപ്പെടുകയോ ദിശ ഹെല്‍പ്പ് ലൈനില്‍ (1056) വിളിക്കുകയോ ചെയ്ത് നിര്‍ദേശങ്ങള്‍ പാലിക്കണം.

സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങള്‍ക്ക് വിളിക്കാം:

ഡോ. ശിവകുമാരി – 9497622682, ഡോ. സിദ്ധി – 9495148480, ഡോ. സിമി ദിവാന്‍ – 9895066994, ഡോ. ഈന – 8606802747, ഡോ. ബിന്ദു. പി.എസ് – 9447749093, ഡോ. രോഷ്നി – 7012311393, ഡോ. ബിനി കെ.ബി – 9895822936, ഡോ. പ്രബിഷ എം – 9447721344, ഡോ. അപര്‍ണ്ണ – 8281928963, ഡോ. ടിന്റു – 9446094412

 

Story Highlights- Pregnant women,  covid19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here