Advertisement

അഹാനയുടെയും സഹോദരിമാരുടെയും ഡാൻസ് വിഡിയോ വീണ്ടും വൈറൽ

April 2, 2020
Google News 3 minutes Read

ക്വാറന്റയിൻ കാലത്തെ വിഡിയോകൾ പല താരങ്ങളും പങ്കുവയ്ക്കാറുണ്ട്. അതിനിടെ നടി അഹാന കൃഷ്ണയും സഹോദരിമാരും ഡാൻസ് ചെയ്യുന്ന വിഡിയോ വൈറൽ. സ്വന്തം വീട്ടിലെ ഹാൾ ഡാൻസിന് വേണ്ടിയുള്ള ഫ്‌ളോർ ആക്കിമാറ്റിയാണ് ഇംഗ്ലീഷ് ഗാനത്തിനൊത്ത് അഹാനയും സഹോദരിമാരും നൃത്തം ചെയ്യുന്നത്. സഹോദരിമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവർക്കൊപ്പമാണ് അഹാനയുടെ നൃത്തം. മുൻപും ഇവരുടെ ഡാൻസ് വിഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ലൂക്ക, പതിനെട്ടാംപടി എന്നീ ചിത്രങ്ങൾക്ക് ശേഷം അഹാനയുടേതായി പുറത്തിറങ്ങുന്നത് പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ്. സണ്ണി വെയ്ൻ ആണ് നായകൻ. അഹാനയുടെ സഹോദരിമാരായ ഹൻസികയും ഇഷാനിയും സിനിമയിൽ ഈ അടുത്ത് അരങ്ങേറ്റം കുറിച്ചിരുന്നു. ഹൻസിക ലൂക്കയിൽ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചും ഇഷാനി മമ്മൂട്ടിയുടെ ചിത്രമായ വണ്ണിലൂടെയുമാണ് സിനിമാ മേഖലയിൽ അഭിനയം ആരംഭിച്ചിരിക്കുന്നത്. സിനിമാ- സീരിയൽ താരമായ കൃഷ്ണുകുമാറിന്റെ മകളാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ചത്.

 

View this post on Instagram

 

Oh nananaaaa ?°?°?°?

A post shared by Ahaana Krishna (@ahaana_krishna) on

 

ahaana krishna, dance video, viral

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here