Advertisement

നിസാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്ത രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

April 2, 2020
Google News 2 minutes Read

ഡല്‍ഹിയിലെ നിസാമുദ്ദീന്‍ സമ്മേളത്തില്‍ പങ്കെടുത്ത രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രാമനാഥപുരം കളക്ടര്‍ വീര രാഘവ റാവു ആണ് രണ്ടുപേരുടെ പരിശോധന ഫലം പോസിറ്റാവാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. 17 പേരാണ് രാമേശ്വരത്ത് നിന്ന് ഡല്‍ഹിയിലെ മത സമ്മേളനത്തില്‍ പങ്കെടുത്തത്. 15 പേരും ഐസോലേഷനിലാണെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം, നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താന്‍ റെയില്‍വേ ശ്രമം ആരംഭിച്ചു. മാര്‍ച്ച് 13 മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട ട്രെയിനുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഇല്ല. അഞ്ചു ട്രെയിനുകളില്‍ ഓരോന്നിലും 1000-1200 പേര്‍ സഞ്ചരിച്ചിട്ടുണ്ടാവും എന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ സംസ്ഥാനങ്ങളിലായി 5000 അധികം ആളുകളെ നിരീക്ഷണത്തില്‍ വയ്ക്കേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Story Highlights- covid confirmed to two Tamil Nadu residents,  Nizamuddin conference, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here