Advertisement

നിസാമുദ്ദീൻ സമ്മേളനം; അഞ്ച് ട്രെയിനുകളിലെ യാത്രക്കാരെ കണ്ടെത്താൻ ശ്രമം തുടങ്ങി

April 2, 2020
Google News 3 minutes Read

നിസാമുദ്ദീനിൽ നടന്ന മതസമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ റെയിൽവേ ശ്രമം ആരംഭിച്ചു. മാർച്ച് 13 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ ഡൽഹിയിൽ നിന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പുറപ്പെട്ട ട്രെയിനുകളാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾ ഇല്ല.

അഞ്ചു ട്രെയിനുകളിൽ ഓരോന്നിലും 1000-1200 പേർ സഞ്ചരിച്ചിട്ടുണ്ടാവും എന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സംസ്ഥാനങ്ങളിലായി 5000 അധികം ആളുകളെ നിരീക്ഷണത്തിൽ വയ്‌ക്കേണ്ടതുണ്ട്.

മാർച്ച് 18 ന് ഡൽഹി-ഗുണ്ടൂർ തുരന്തോ എക്സ്പ്രസിലെ സ്ലീപ്പർ കോച്ചിൽ സഞ്ചരിച്ച രണ്ട് പേർക്കും ഡൽഹി-ചെന്നൈ ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസിൽ കുട്ടികൾക്കൊപ്പം സഞ്ചരിച്ച രണ്ടു പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതനുസരിച്ച് ഈ രണ്ട് ട്രെയിനുകൾ ഉൾപ്പെടെ ഡൽഹി-ചെന്നൈ റൂട്ടിലോടുന്ന തമിഴ്‌നാട് എക്സ്പ്രസ്, ന്യൂഡൽഹി-റാഞ്ചി രാജധാനി എക്സ്പ്രസ്, എ.പി. സമ്പർക്കക്രാന്തി എക്സ്പ്രസ് എന്നിവയാണ് നിരീക്ഷണത്തിലുള്ള മറ്റു വണ്ടികൾ.

സമ്മേളനം കഴിഞ്ഞു മടങ്ങിയ എ.പി. സമ്പർക്കക്രാന്തി എക്സ്പ്രസിലെ യാത്രക്കാരായിരുന്ന 10 ഇൻഡൊനേഷ്യക്കാരിൽ പലർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ഈറോഡ് സ്വദേശികൾക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിൽ നിന്ന് 300 അധികം ആളുകൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നതായി വിവരം ലഭിച്ചുവെങ്കിലും ഇവർ യാത്രക്കായി ട്രെയിൻ മാർഗമാണോ ഉപയോഗിച്ചതെന്നതിൽ വ്യക്തതയില്ല.

Story highlight: Nizamuddin religious Conference, Efforts have been made to locate the passengers on the five trains

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here