Advertisement

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നു; കഴിഞ്ഞ 12 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 114 കൊവിഡ് കേസുകൾ

April 3, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ വേഗം കൂടുന്നു. 2301 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരികരിച്ചത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി രണ്ട് പേർ മരിച്ചു. രാജ്യത്താകെ ഇതുവരെ 56 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.

കഴിഞ്ഞ 12 മണിക്കൂറിനിടെ 114 കൊവിഡ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിൽ രോഗം സ്ഥിരികരിച്ചവരുടെ എണ്ണം 416 ആയി. മുംബൈ ധാരവിയിൽ മുപ്പത്തിരണ്ടുകാരനായ ഡോക്ടർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം സംശയിക്കുന്നതിനെ തുടർന്ന് പ്രദേശത്തെ 146 മേഖലകൾ അലേർട്ട് സോൺ ആയി പ്രഖ്യാപിച്ചു. ഇനിയുള്ള ദിനങ്ങൾ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, കൊറോണ വൈറസ് വ്യാപനം തടയാൻ ഇന്ത്യയ്ക്ക് ലോകബാങ്ക് സഹായം അനുവദിച്ചു. 100 കോടി ഡോളറാണ് ലോകബാങ്ക് ഇന്ത്യയ്ക്ക് നൽകുക. ദക്ഷിണേഷ്യയിൽ ഏറ്റവും കൂടുതൽ സാമ്പത്തിക സഹായം ഇന്ത്യയ്ക്കാണ് അനുവദിച്ചിരിക്കുന്നത്.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here