ചില സംസ്ഥാനങ്ങൾ പെട്രോൾ- ഡീസൽ നികുതി കൂട്ടി; നഗരങ്ങളിൽ ഇന്ധന വില വർധന

അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ബാരലിന് ഈ അടുത്തുള്ള ഏറ്റവും വലിയ താഴ്ച രേഖപ്പെടുത്തിയിട്ടും ഇന്ത്യൻ വിപണിയിൽ പെട്രോൾ- ഡീസൽ വില കുറഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഇന്ധന വില കൂട്ടിയിരിക്കുകയാണ് ചില സംസ്ഥാനങ്ങൾ. നികുതി (വാറ്റ്) വർധിപ്പിച്ചതാണ് വില കൂടാൻ കാരണം.
Read Also: പെട്രോൾ- ഡീസൽ വില വീണ്ടും താഴേക്ക്
മുംബൈ, ബംഗളൂരു, കൽക്കത്ത എന്നീ നഗരങ്ങളിലടക്കം ഇന്ധന വില കൂട്ടി. മുംബൈയിൽ പെട്രോളിനും ഡീസലിനും നിരക്ക് ഒരു രൂപ വീതം കൂട്ടി. ഇതോടെ മുംബൈയിൽ പെട്രോളിന് വില 76.31 രൂപയായി. ഡീസലിന് 66.21 രൂപയും. ബംഗളൂരുവിൽ 1.58 രൂപയും ഡീസലിന് 1.55 രൂപയും വർധനയുണ്ട്. പെട്രോളിന് 73.55 രൂപയും ഡീസലിന് ഇതോടെ 65.96 രൂപയുമാക്കി. കൊൽക്കത്തയിൽ നിരക്ക് പെട്രോളിന് 73.3 രൂപയും ഡീസലിന് 65.62 രൂപയുമാണ്. കേരളത്തിൽ വിലയിൽ മാറ്റമില്ലെങ്കിലും മറ്റ് ചില സംസ്ഥാന സർക്കാരുകൾ ഒരു രൂപ തൊട്ട് ഒന്നര രൂപ വരെ വാഹന ഇന്ധനങ്ങൾക്ക് വില വർധിപ്പിച്ചു.
ബിഎസ് 4ന് പകരം ബിഎസ് 6 ഇന്ധനമാണ് ഇപ്പോൾ രാജ്യത്ത് വിൽക്കുന്നത്. ഇതിനായി 35,000 കോടി ഇന്ധന കമ്പനികൾ ചെലവഴിച്ചിരുന്നു. ഇത് കാരണം കാണിച്ച് ഇന്ധന വില വർധിപ്പിക്കാൻ നിന്നിരുന്നെങ്കിലും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കൂപ്പുകുത്തിയതിനാൽ വില കൂട്ടിയില്ല.
petrol diesel price hike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here