Advertisement

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പങ്കാളി ക്യാരി സിമെണ്ട്സിന് കൊവിഡ് ലക്ഷണങ്ങളിൽ കുറവ്

April 5, 2020
Google News 1 minute Read

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പങ്കാളിയുടെ കൊവിഡ് ലക്ഷണങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. ഗർഭിണിയായിരിക്കുമ്പോഴാണ് ബോറിസ് ജോൺസന്റെ പങ്കാളിയായ ക്യാരി സിമെണ്ട്‌സിന് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. എന്നാൽ കൊവിഡ് പരിശോധനയ്ക്ക് വിധേയയായിരുന്നില്ല. ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടത്.

‘കൊറോണയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. അതിനാൽ വീട്ടിൽ തന്നെ പൂർണ വിശ്രമത്തിലായിരുന്നു. ഏഴ് ദിവസത്തെ വിശ്രമം കൊണ്ട് ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചു. ഗർഭിണിയായിരിക്കെ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത് വളരെ ബുദ്ധിമുട്ടിക്കും. ഗർഭിണികൾ നിർദേശങ്ങൾ പാലിക്കണം’ ക്യാരി സിമെണ്ട്‌സ് പറയുന്നു.

നേരത്തെ ബോറിസ് ജോൺസണും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ഐസൊലേഷനിലാണ്. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഗുരുതരമല്ല. അതുകൊണ്ട് വിഡിയോ കോൺഫറൻസിലൂടെ യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

 

boris johnson, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here