Advertisement

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കൗൺസിലർമാരെ ഫോണിലൂടെ വിളിക്കാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ

April 5, 2020
Google News 1 minute Read

ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാന വനിതാ കമ്മീഷൻ ഓഫീസ് പൂർണ തോതിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യത്തിൽ ഫോണിലൂടെ ബന്ധപ്പെടാൻ സൗകര്യമൊരുക്കി വനിതാ കമ്മീഷൻ. ഇതനുസരിച്ച് പ്രശ്‌നങ്ങൾ നേരിടുന്ന വനിതകൾക്ക് അതാത് ജില്ലകളിലെ കൗൺസിലർമാരെ ഫോണിൽ വിളിച്ച് പരാതികൾ ബോധിപ്പിക്കാമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ അറിയിച്ചു.

രാവിലെ ഒൻപതു മുതൽ വൈകുന്നേരം നാലു വരെ ടെലിഫോണിലൂടെ അതത് ജില്ലകളിലെ കൗൺസിലർമാരെ വിളിക്കാനുള്ള സമയം. മാത്രമല്ല, പരാതിയുടെ അടിസ്ഥാനത്തിൽ നിയമനടപടികൾ ആവശ്യമായ കേസുകളിൽ കമ്മീഷൻ അംഗങ്ങൾക്ക് നേരിട്ട് ഇടപെട്ട് നടപടികൾ സ്വീകരിക്കും.

ആവശ്യക്കാർക്ക് ഈ നമ്പറുകൾ പ്രയോജനപ്പെടുത്താം…

എറണാകുളം-9495081142, 9746119911, തൃശ്ശൂർ- 9526114878, 9539401554, പാലക്കാട്- 7907971699, ഇടുക്കി- 9645733967, 7025148689, തിരുവനന്തപുരം- 9495124586, 9447865209, കൊല്ലം- 9995718666, 9495162057, ആലപ്പുഴ- 9446455657, കോഴിക്കോട്- 9947394710, വയനാട്- 9745643015, 9496436359.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here