Advertisement

കൊവിഡ് വായുവിലൂടെ പകരില്ല : ഐസിഎംആർ

April 6, 2020
Google News 1 minute Read

കൊവിഡ് വായുവിലൂടെ പകരില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു. വായുവിലൂടെ പകരുമെന്നത് അടിസ്ഥാനരഹിതമാണെന്ന് ഐസിഎംആർ മുതിർന്ന ശാസ്ത്രജ്ഞൻ ഡോ.രാമൻ ഗംഗഖേദ്കർ കൂട്ടിച്ചേർത്തു.

രോഗമുള്ള വ്യക്തി ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്ത് വരുന്ന ശ്രവത്തിലൂടെയാണ് രോഗം പടരുക. കഴിഞ്ഞ മാസം ലോകാരോഗ്യ സംഘടനയും കൊറോണ വായുവിലൂടെ പകരുന്ന അസുഖമാണെന്നതിന് തെളിവില്ലെന്ന് വ്യക്തമാക്കിയിരുന്നു.

Read Also : അതിവേഗ കൊവിഡ് രോഗ നിർണയത്തിന് ‘വിസ്‌കുമായി’ എറണാകുളം ജില്ലാ ഭരണകൂടം; ഇന്ത്യയിൽ തന്നെ ഇതാദ്യം

ഇന്ത്യയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നിരിക്കുകയാണ്. നാല് ദിവസത്തിനിടെ ഇരട്ടി പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ കൊവിഡ് വായുവിലൂടെ പകരുന്ന അസുഖമാണെന്ന തരത്തിൽ പ്രചരണങ്ങളുണ്ടായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് നിലവിൽ ഐസിഎംആർ രംഗത്തെത്തിയിരിക്കുന്നത്.

Story Highlights- coronavirus, ICMR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here