ഭോപ്പാലിൽ കൊവിഡ് ബാധിച്ച് 62 കാരൻ മരിച്ചു; പ്രദേശത്ത് മരുന്നും പാലും ഒഴികെയുള്ള എല്ലാ കടകളും അടച്ചു

മധ്യപ്രദേശ് ഭോപ്പാലിൽ 62 കാരൻ മരിച്ചു. ഭോപ്പാലിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യമരണമാണ് ഇത്. ഇതോടെ മധ്യ പ്രദേശിൽ മരണസംഖ്യ 15 ആയി.
ഭോപ്പാലിൽ മരുന്നും പാലും ഒഴികെയുള്ള എല്ലാ കടകളും അടച്ചു. പ്രധാനമന്ത്രി ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും അവശ്യ സാധനങ്ങളെ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ പ്രദേശത്ത് സമ്പൂർണ അടച്ചിടലിന് ആഹ്വാനം ചെയ്യുകയായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ സർക്കാർ.
Read Also : ‘ചൈന വൈറസ് ഗോ ബാക്ക്’; തെരുവിൽ ആളെക്കൂട്ടി ബിജെപി എംഎൽഎയുടെ തീകൊളുത്തി പ്രകടനം: വീഡിയോ
മധ്യപ്രദേശിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ പൊസിറ്റീവ് കേസുകളുടെ എണ്ണം 179 ആയി. ഇൻഡോറിൽ മാത്രം 128 പേർക്കാണ് വൈറസ് ബാധയേറ്റിരിക്കുന്നത്. ഇന്നലെ അർധരാത്രി മുതൽ പൊലീസ്, ആരോഗ്യ ജീവനക്കാർ, സർക്കാർ ജീവനക്കാർ ഒഴികെയുള്ള ആരും പുറത്തിറങ്ങരുതെന്ന് ഉത്തരവുണ്ട്. സംസ്ഥാനത്തെ ആരോഗ്യ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ജെയ്ൻ ഗോവിലിനും അഡീഷണൽ ഡയറക്ടർ ഓഫ് ഇൻഫോർമേഷൻ സ്ഥാനം വഹിക്കുന്ന ഡോ.വീണ സിൻഹയ്ക്കും കൊവിഡ് ബാധിച്ചതിന് പിന്നാലെയാണ് നടപടി.
കഴിഞ്ഞ ദിവസം മധ്യ പ്രദേശ് ഹെൽത്ത് കോർപറേഷൻ എംഡി ജെ വിജയ കുമാർ ഐഎഎസിന് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
Story Highlights- coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here