ക്യാമറയിൽ ഒതുങ്ങിയ സൂപ്പർ മൂൺ; വിസ്മയ ദൃശ്യങ്ങൾ

കൊറോണ കാലത്ത് വീട്ടിൽ അടച്ചിരിക്കുന്നവർക്ക് പ്രകൃതിയൊരുക്കുന്ന വിസ്മയം. 2020 ലെ ഏറ്റവും വലിയ സൂപ്പർ മൂൺ പ്രതിഭാസത്തിനാണ് ഈ രാത്രി സാക്ഷ്യം വഹിക്കുന്നത്. ഏപ്രിൽ 7ന് തുടങ്ങി ഏപ്രിൽ 8ന് രാവിലെ 8.30 ഓടെയാണ് സൂപ്പർ മൂൺ പൂർണതയിലെത്തുക.

ചന്ദ്രന്റെ ഈ നിറഞ്ഞ സൗന്ദര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തയിരിക്കുകയാണ് ഫ്രീലാൻസ് ഫോട്ടോഗ്രാഫറും ടെക്‌നോളജി കോളമിസ്റ്റുമായ മൈനാഗപ്പള്ളി സ്വദേശി സെയ്ദ് ഷിയാസ് മിർസ.

 

തിരുവനന്തപുരത്ത് കുമാരപുരം മോസ്‌ക്ലൈനിലെ അദ്ദേഹത്തിന്റെ വീടിന്റെ ടെറസിൽ നിന്നും ആണ് ചിത്രങ്ങൾ പകർത്തിയത്. ആകാശം മേഘാവൃതമായിരുന്നെങ്കിലും രാത്രി 8 മണിയോടെ ചന്ദ്രനെ പൂർണതയോടെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞതായി സെയ്ദ് ഷിയാസ് മിർസ ട്വന്റിഫോറിനോട് പറഞ്ഞു.

ശാസ്ത്ര-സാങ്കേതിക രംഗത്തെ വിദഗ്ധനായ ഡി.മോഹൻകുമാർ എന്ന മുൻ കോളജ് അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് താൻ ഈ വിവരം ഇന്ന് അറിയുന്നതെന്നും. ലോക്ക് ഡൗൺ വിരസതയിൽ വ്യത്യസ്തമായ ഒരനുഭവമായിരുന്നു പിങ്ക് സൂപ്പർ മൂൺ എന്നും അദ്ദേഹം പറയുന്നു.

‘സൂപ്പർ പിങ്ക് മൂൺ എന്ന് പറയുമെങ്കിലും നിറത്തിൽ പിങ്ക് അല്ലെന്നും കൂടുതൽ പ്രകാശിതമായ ഈ വർഷത്തെ ഏറ്റവും വലിയ ചന്ദ്രനെ ക്യാമറാ കണ്ണിലൂടെ കാണാൻ കഴിഞ്ഞതും പകർത്താൻ കഴിഞ്ഞതും ഏറെ സന്തോഷത്തിനിട നൽകി’- എന്നും സെയ്ദ് ഷിയാസ് മിർസ പറയുന്നു.

കാനോൺ 6 ഡി ക്യാമറയിൽ 100-400 ലെൻസ്, ഫുജിഫിലിം എക്‌സ് ടി 100 മിറർലെസ്സ് ക്യാമറയിൽ 50 -230 ടെലിലെൻസ് എന്നിവയിലൂടെയാണ് അദ്ദേഹം ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്.

Story highlight: Super moon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top