പോത്തൻകോട് കർശന നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി ജില്ല ഭരണകൂടം

ആശങ്കയൊഴിയുന്ന പോത്തൻകോട് കർശന നിയന്ത്രണങ്ങൾക്ക് ഇളവ് ഏർപ്പെടുത്തി ജില്ല ഭരണകൂടം.അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ ഒരു മണി വരെ പ്രവർത്തിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പോത്തൻകോട് പഞ്ചായത്തിലേർപ്പെടുത്തിയിരിക്കുന്ന മറ്റ് നിയന്ത്രണങ്ങൾ തുടരും.

അതേസമയം, സമൂഹ അടുക്കളകളുടെ സേവനംഅർഹതയില്ലാത്തവർ ഉപയോഗിക്കുകയാണെന്നും ഇവരെ ഒഴിവാക്കാൻ നിർദേശം നൽകിയെങ്കിലും അത് പൂർണമായി ഫലപ്രാപ്തിയിലെത്തിയിട്ടില്ലെന്നുംമന്ത്രി വ്യക്തമാക്കി.

പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ പോത്തൻകോട് പഞ്ചായത്ത് സമ്പൂർണ ക്വാറന്റെനിലാണ്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് പോലും രണ്ട് മണിക്കൂർ മാത്രമായിരുന്നു പ്രവർത്തനാനുമതി. കടകളിൽ നിന്ന് സാമൂഹിക അകലം പാലിച്ച് ആവശ്യമുള്ള വസ്തുക്കൾ വാങ്ങി പോകാൻ ഈ രണ്ട് മണിക്കൂറിനുള്ളിൽ പലപ്പോഴും ജനങ്ങൾക്ക് കഴിയുന്നില്ലെന്ന പരാതികളും ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോത്തൻകോട് നിന്ന് ലഭിക്കുന്ന സ്രവ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാകുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചത്.
പച്ചക്കറി, പഴവർഗങ്ങൾ, പലവ്യഞ്ജനങ്ങൾ ഉൾപ്പടെ വിൽക്കുന്ന കടകൾക്ക് രാവിലെ7 മുതൽ ഒരു മണി വരെ പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ തുടരും. റേഷൻ കട, ബാങ്ക്, ആശുപത്രികൾ ഉൾപ്പെടെയുള്ളവ സർക്കാർ മാർഗനിർദേശ പ്രകാരം പ്രവർത്തിക്കും.

അതേസമയം, ജില്ലയിലെ സമൂഹ അടുക്കളകളുടെ സേവനം അനർഹരും ഉപയോഗിക്കുന്നതായി മന്ത്രി പറഞ്ഞു. ജില്ലയിൽ ഏറ്റവും ഒടുവിൽ രോഗം സ്ഥിരീകരിച്ച മണക്കാട് സ്വദേശിനിയായ 80 വയസുകാരിയടക്കം, ചികിത്സയിലുള്ള അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Storyhighlight:District administration relaxes Pothencode strict regulations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top