പത്തനംതിട്ടയിൽ അതിഥി തൊഴിലാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. വെണ്ണിക്കുളം പോളിടെക്നികിന് സമീപം താമസസ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പശ്ചിമബംഗാളുകാരൻ ബൽബീർ മാൻഗർ ആണ് മരിച്ചത്. രാവിലെ കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പൊലീസും ആരോഗ്യവകുപ്പ് അധികൃതരും സ്ഥലത്ത് പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top