തെലുങ്ക് സീരിയൽ നടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രശസ്ത തെലുങ്ക് സീരിയൽ നടി ശാന്തിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹൈദരാബാദിലുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലത്തിരുന്ന് കട്ടിലില്‍ ചാരിക്കിടക്കുന്ന വിധത്തിലാണ് ശാന്തിയുടെ മൃതദേഹം കാണപ്പെട്ടത്. അസ്വഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ടെലിവിഷന്‍ സീരിയലുകളില്‍ അഭിനേത്രിയായിരുന്ന ശാന്തി ഹൈദരാബാദില്‍ തനിച്ചു താമസിക്കുകയായിരുന്നു. വീട്ടില്‍ ആളനക്കമില്ലാതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എസ്ആര്‍ നഗര്‍ പൊലീസ് അറിയിച്ചു.

വിശാഖപട്ടണം സ്വദേശിനിയാണ് ശാന്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ഹൈദരാബാദിലായിരുന്നു താമസം.

story highlights- actress died, shati, telungu serial actress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top