Advertisement

പഞ്ചാബിൽ ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസുകാരന്റെ കൈവെട്ടി

April 12, 2020
Google News 1 minute Read

ലോക്ക് ഡൗൺ ലംഘിച്ചത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥന്റെ കൈവെട്ടി. പഞ്ചാബിലെ പട്യാല ജില്ലയിലാണ് സംഭവം. രണ്ട് പൊലീസുകാർക്ക് മർദനമേൽക്കുകയും ചെയ്തു. പാട്യാലയിലെ പച്ചക്കറി മാർക്കറ്റിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്.

കൈക്ക്​ വെ​ട്ടേറ്റ അസിസ്​റ്റന്റ്​ സബ്​ ഇൻസ്​പെക്​ടർ ഹർജീത്​ സിം​ഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്​. അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.ലോക്ക് ഡൗൺ നിയന്ത്രണം ഉറപ്പാക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നുവെന്ന്​ മർദനമേറ്റ പൊലീസുകാർ പറഞ്ഞു. ആക്രമിസംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

കൊവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്നതിനെ തുടർന്ന്​ പഞ്ചാബിൽ ലോക്ക് ഡൗൺ നീട്ടിയിരുന്നു. മേയ് ഒന്നുവരെയാണ് നീട്ടിയിരിക്കുന്നത്.

Story highlights-lockdown,Punjab police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here