നോക്കുകൂലി ചോദിച്ചാൽ ജാമ്യമില്ലാ കുറ്റമെന്ന് ഡിജിപി

നോക്കുകൂലി ചോദിച്ചാല്‍ ജാമ്യമില്ലാ കുറ്റമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നോക്കുകൂലി അനുവദിക്കാനാകില്ലെന്നും ഡിജിപി പറഞ്ഞു. തിരുവല്ലയിൽ സൗജന്യ ഭക്ഷ്യ എണ്ണ ഇറക്കാന്‍ സിഐടിയുക്കാർ നോക്കുകൂലി ചോദിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.

തിരുവല്ലയില്‍ യൂണിയനുകള്‍ നോക്കുകൂലി ആവശ്യപ്പെട്ടതിനെതിരെ മുഖ്യമന്ത്രിയും ഇന്നലെ പ്രതികരിച്ചിരുന്നു. നോക്കുകൂലി തൊഴിലാളി സംഘടനകളും സമൂഹവും തള്ളിക്കളഞ്ഞതാണ്. അനര്‍ഹമായി കൂലി ആവശ്യപ്പെട്ടാല്‍ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top