ആ മുറിവ് ഇപ്പോഴും വേദനിപ്പിക്കുന്നു; കെ എസ് ചിത്ര

മകൾ നന്ദനയുടെ ചരമ വാർഷികത്തിൽ അവളെ നഷ്ടപ്പെട്ടതിന്റെ വേദന പങ്കുവച്ച് മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര. മകളുടെ അവിചാരിതമായ മരണം ഏൽപ്പിച്ച മുറിവ് മാറിയിട്ടില്ലെന്ന് കുറിപ്പിൽ ഗായിക. മകളെ മിസ് ചെയ്യുന്നുവെന്നും കെ എസ് ചിത്ര പറയുന്നു.

കുറിപ്പ്

ഞാൻ കേട്ടിട്ടുണ്ട്, എല്ലാ ജന്മങ്ങൾക്കും ഒരോ ലക്ഷ്യമുണ്ടെന്ന്, കൂടാതെ ലക്ഷ്യം പൂർത്തീകരിച്ചതിന് ശേഷം അത് ലോകം വിട്ടുപോകുമെന്നും. സമയം മുറിവുകൾ ഉണക്കുമെന്നും ആളുകൾ പറയുന്നു. എന്നാൽ അത്തരത്തിലുള്ള സാഹചര്യത്തിലൂടെ കടന്നുപോയ ഒരാൾക്ക് മനസിലാകും അത് സത്യമല്ലെന്ന്. മുറിവ് ഇപ്പോഴും ഉണങ്ങിയിട്ടില്ലെന്നും അത് വേദനിക്കുന്നുണ്ടെന്നും. മിസ് യു നന്ദന

ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും നന്ദന ജനിക്കുന്നത്. 2002ൽ ആയിരുന്നു നന്ദനയുടെ ജനനം. എന്നാൽ എട്ടാമത്തെ വയസിൽ നീന്തൽ കുളത്തിൽ വച്ച് മരിക്കുകയായിരുന്നു കുരുന്ന്. 2011 ഏപ്രിൽ 14ന് ആയിരുന്നു നന്ദനയുടെ മരണം. ദുബായിൽ വച്ചായിരുന്നു സംഭവം നടന്നത്.

 

ks chitra, daughters death anniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top